Friday, May 3, 2024
spot_img

കൊറോണകാലത്ത് നൃത്ത ചുവടുകളുമായി താരകുടുംബം

മലയാളികള്‍ക്ക് ഏറെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് നടന്‍ കൃഷ്ണ കുമാറിന്റെത് അച്ഛൻ കൃഷ്ണകുമാര്‍ കൂടാതെ മക്കളായ അഹാനയും, ഹന്‍സികയും, ഇഷാനിയുമെല്ലാം വെള്ളിത്തിരയിലേക്ക് ചുവട് വച്ചു.

രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ലോക്ക്ഡൗൺ കാലം ആസ്വദിക്കുകയാണ് ഈ താരകുടുംബം. പല താരങ്ങളും പല തരത്തിലുള്ള വിനോദവേളകളിലേര്‍പ്പെടുകയാണ് വീട്ടിലെ ബോറടി മാറ്റാനായി. എന്നാല്‍ ഇപ്പോള്‍ നടി അഹാനയും സഹോദരിമാരും ബോറടി മാറ്റാനായി കണ്ടെത്തിയ മാര്‍ഗ്ഗം ‍‍ഡാന്‍സ് ആണ്. ഇതിന് മുന്‍പും അഹാനയും അനുജത്തിമാരും ചേര്‍ന്നുള്ള നൃത്തം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.

സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ ഏറ്റവും ഇളയ മകളും നടിയുമായ ഹന്‍സികയും മൂന്നാമത്തെ മകളുമായ ദിയയും ചേര്‍ന്ന് നടത്തിയ ഡാന്‍സ് വിഡിയോയാണ് വൈറലായി മാറുന്നത്. ഈ ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുന്നത് അച്ഛന്‍ കൃഷ്ണകുമാര്‍ തന്നെയാണ്. വീഡിയോയ്ക്ക് ചുവടെ അടിപൊളി എന്ന കമന്റുമായി ഗായിക റിമി ടോമിയും രംഗത്ത് എത്തി.

Related Articles

Latest Articles