തിരുവനതന്തപുരം :സംഗീത സംവിധായകനായ അര്ജുനന് മാസ്റ്റര്ക്ക് ആദരാഞ്ജലി അര്പ്പിച്ച് താരങ്ങളും സംഗീത പ്രതിഭകളുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. മലയാളികള് നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങളാണ് അദ്ദേഹത്തെക്കുറിച്ച് ഓര്ക്കുമ്പോൾ ആദ്യം മനസ്സില് വരുന്നത്. സോഷ്യല് മീഡിയയിലെല്ലാം നിറഞ്ഞുനില്ക്കുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളും അതേക്കുറിച്ചുള്ള അനുഭവങ്ങളുമാണ്. എംകെ അര്ജുനന് എന്ന പേരിനൊപ്പം മലയാളികള് കൂടുതലും കേട്ട പേരാണ് ശ്രീകുമാരന് തമ്പിയുടേത്. ഈ കൂട്ടുകെട്ടില് പിറന്ന പാട്ടുകളത്രയും നമുക്ക് പ്രിയപ്പെട്ടതായിരുന്നു.
1968-ല് ‘കറുത്ത പൗര്ണമി എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംഗീത മേഖലയില് തന്റേതായ ഇടം കണ്ടെത്തി. മാസ്റ്ററുടെ വിയോഗത്തില് അദ്ദേഹത്തെ കുറിച്ചുള്ള ഓര്മ പങ്കുവെച്ച് സംഗീത സംവിധായകന് ഔസേപ്പച്ചന്. ജീവിതത്തിലായാലും, സംഗീതത്തിലായാലും സ്വന്തം കാഴ്ചപ്പാടുകള്ക്കു വേണ്ടി അടിയുറച്ചു നിന്നിരുന്ന കലാകാരനായിരുന്നു അദ്ദേഹമെന്ന് ഔസേപ്പച്ചന്.
സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല അര്ജുനന് മാഷ്. അദ്ദേഹത്തിന് തന്റേതായ കഴ്ചപ്പാടുകളുണ്ട്. അതിന് വേണ്ടി അടിയുറച്ച് നില്ക്കും.. ജീവിതത്തിലായാലും, സംഗീതത്തിലായാലും! ബാക്കി ബന്ധങ്ങളൊക്കെ വേറെയാണ്. മാഷിന്റെ പാട്ടുകള് അന്നും ഇന്നും ഇനിയുള്ള കാലങ്ങളിലും നമ്മെ സ്വാധീനിച്ചു കൊണ്ടിരിക്കും. അത്രയും കാമ്പുള്ള ള്ള ഒരുപാട് പാട്ടുകള് മാഷ് ചെയ്തിട്ടുണ്ട്. മാഷിന്റെ വേര്പാട് വല്ലാത്തൊരു നഷ്ടം തന്നെയാണ്,” ഔസേപ്പച്ചന് പറഞ്ഞു.

