Tuesday, October 20, 2026

ഡോക്ടറുടെ ജീവനും കോവിഡ് അപഹരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. ജനറല്‍ ഫിസിഷ്യനായ 55 കാരന്‍ ശത്രുഘ്‌നന്‍ പഞ്ച്വാനിയാണ് മരിച്ചത്. നാലുദിവസം മുമ്പാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകന്‍ മരിക്കുന്നത് ആദ്യമായാണ്. ഇന്‍ഡോറില്‍ ഇതുവരെ 173 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിച്ചിരുന്നു. 16 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ രാജ്യത്ത് വിവിധ ഇടങ്ങളില്‍ നഴ്‌സുമാര്‍ക്ക് അടക്കം കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് രാജ്യത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Related Articles

Latest Articles