Saturday, May 18, 2024
spot_img

ധാരാവി പൂര്‍ണമായും അടച്ചിടാനൊരുങ്ങി മഹാരാഷ്ട്ര

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നതിനെ കുറിച്ച് പരിഗണിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര. നിലവില്‍ 13 പേര്‍ക്കാണ് ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചത്.

ധാരാവിയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആലോചിക്കുന്നത്. മുംബൈ കെഇഎം ആശുപത്രിയില്‍ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഏപ്രില്‍ ഒന്നിന് ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച അന്പത്തിയാറുകാരന്‍ മരിച്ചിരുന്നു.

അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 15 ലക്ഷം പേരാണു ധാരാവിയില്‍ പാര്‍ക്കുന്നത്. ധാരാവിയിലെ ഡോ. ബലിഗനഗര്‍, വൈഭവ് അപ്പാര്‍ട്ട്‌മെന്റ്, മുകുന്ദ് നഗര്‍, മദീന നഗര്‍ എന്നിവിടങ്ങള്‍ കോവിഡ് ബാധയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് മുംബൈയിലാണ്.

Related Articles

Latest Articles