Friday, December 26, 2025

കൂട്ട പ്രാർത്ഥനയ്ക്കായി കൂട്ടം കൂടി, പൊലീസിനെയും ആക്രമിച്ചു

ചാവക്കാട്: ചാവക്കാട് പുത്തൻ കടപ്പുറം ജമാഅത്ത് പള്ളി കബർസ്ഥാനിൽ കോവിഡ് വിലക്ക് ലംഘിച്ച് പ്രാർഥന. സ്ഥലത്ത് പൊലീസ് എത്തിയതോടെ വിശ്വാസികൾ ചിതറിയോടി. കോവിഡ് വിലക്ക് ലംഘിച്ച വിശ്വാസികളുടെ ബൈക്ക് വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസിൻ്റെ ശ്രമം നാട്ടുകാർ തടഞ്ഞു. തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സിഐ അനിൽ ടി. മേപ്പള്ളിക്ക് പരുക്കേറ്റു. ബഹളത്തിനിടെ ഗർഭിണിക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.

Related Articles

Latest Articles