Monday, May 20, 2024
spot_img

‘ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാ’ തരംഗമായി പിഷാരടിയുടെ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഇണങ്ങിയ സരസമായ ക്യാപ്ഷന്‍ നല്‍കുന്നതില്‍ രമേശ് പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. സ്വയമേ ട്രോളിയും മറ്റുമുള്ള പിഷാരടിയുടെ ഇത്തരം പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പിഷാരടിയുടെ ഒരു പോസ്റ്റും അതിന് താരങ്ങളും ആരാധകരും നല്‍കിയ മറുപടികളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗായ ‘ഈ കളി ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാ’ എന്നത് ക്യാപ്ഷനാക്കി കുട്ടികള്‍ക്കൊപ്പം ക്യാരംസ് കളിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.പിഷാരടിക്ക് ചുറ്റം കുട്ടികളാണ് ഇരിക്കുന്നത്. അതില്‍ പിഷാരടിയുടെ പാര്‍ട്ണര്‍ തീരെ ചെറിയ ഒരു കുട്ടിയാണെന്നതും രസകരമാണ്.

പോസ്റ്റ് കണ്ട് നടന്‍ സൗബിന്‍ ഷാഹിറും രസികന്‍ കമന്റുമായെത്തി. ‘പാര്‍ട്ണര്‍ പൊളിയായതുകൊണ്ട് ജയിക്കും,’ എന്നാണ് സൗബിന്റെ കമന്റ്. ഇതിപ്പോ പിള്ളമനസ്സായോണ്ട്, ‘പോയി തരത്തില്‍ കളിക്ക്’ എന്ന് പറയാനും വയ്യ, കുറച്ചങ്ങോട്ട് മാറി നില്‍ക്കു കുഞ്ഞുങ്ങളെ. പിഷാരടി ചേട്ടനു കുറച്ചു കാറ്റും വെളിച്ചവും കിട്ടട്ടെ, എതിരാളികള്‍ ശക്തരാണല്ലോ. എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

Related Articles

Latest Articles