Monday, October 5, 2026

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിസ്ത് (89) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ചാണ് നിര്യാതനായത്. ഇദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹം കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു ആനന്ദ് സിംഗ് ബിസ്ത്. ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂരിലാണ് താമസിച്ചിരുന്നത്.

Related Articles

Latest Articles