മലപ്പുറം: യുഎഇയിലും അബുദാബിയിലുമായി കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന് കുളത്തുവട്ടിലും, ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ് എന്നിവരാണ് മരിച്ചത്.
കമാലുദ്ദീന് അന്‍പത്തിരണ്ടു വയസ്സായിരുന്നു, ജേക്കബിന് 45 വയസ്സും. ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് കമാലുദ്ദീന് മരിച്ചത്. ഷാര്‍ജ കെ.എം.സി.സിയുടെയും യുഎഇ സുന്നി സെന്ററിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു കമാലുദ്ദീന്. ആലപ്പുഴയില്‍ പള്ളിപ്പാട് പുല്ലംമ്പട ഭാഗം സ്വദേശിയാണ് ജേക്കബ്.
ഇരുപത്തിനാലു മണിക്കൂറിനിടെ അഞ്ച് മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 45 ആയി.

