Sunday, December 21, 2025

ഹിന്ദു സന്ന്യാസിമാർക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു.

ഉത്തർപ്രദേശിലെ വൃന്ദാവനിൽ സ്ഥിതി ചെയ്യുന്ന ഇമിലി താല ക്ഷേത്രത്തിലെ പ്രധാന പൂജാരിയും തമൽ കൃഷ്ണ ദാസ് എന്ന സന്യാസിയുമാണ് ആക്രമണത്തിന് ഇരയായത്…
അക്രമിച്ചവരുടെ കൂട്ടത്തിൽ രണ്ട് ബംഗ്ലാദേശികളും ഉണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്.സംഘടിച്ചെത്തിയ അക്രമികൾ യാതൊരു കാരണവുമില്ലാതെ ഇരുവരെയും ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.സംഭവത്തിൽ മഥുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അക്രമികളെ എത്രയും വേഗം നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുകയാണ്.സംഭവത്തിൽ വിവിധ ഹിന്ദു സംഘടനകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.രാജ്യത്ത് ഹിന്ദു ആരാധനാലയങ്ങൾക്കും സന്യാസി സമൂഹത്തിനുമെതിരെ സംഘടിത അക്രമങ്ങൾ തുടർക്കഥയാകുന്നതിൽ ആശങ്കയിലാണ് ഹിന്ദു സമൂഹം.

Related Articles

Latest Articles