Thursday, May 16, 2024
spot_img

സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ നാളെ തുറക്കാൻ അനുമതി; മദ്യപർ ശ്രദ്ധിക്കുക,നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്…

സംസ്ഥാനത്ത് മേയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. രാവിലെ 9 മുതല്‍ രാത്രി 7 വരെയായിരിക്കും പ്രവര്‍ത്തന സമയം. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാം. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല പകരം കള്ള് പാഴ്സല്‍ നല്‍കും.

ഭക്ഷണം ഷാപ്പില്‍വച്ച്‌ കഴിക്കാനും അനുവാദമില്ല. ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ അനുവദിക്കൂ. കള്ള് വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണം.

ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ ബുദ്ധിമുട്ടാകുമെന്ന് കരുതുന്നതിനാലാണ് എക്സൈസ് വകുപ്പ് പാഴ്സല്‍ നല്‍കാനുള്ള തീരുമാനം മുന്നോട്ട് വച്ചത്. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്.

Related Articles

Latest Articles