Tuesday, December 30, 2025

സംസ്ഥാനം കൊറോണ പ്രതിരോധത്തിനായി പ്രയത്‌നിക്കുമ്പോള്‍ നേതാക്കളെ പരസ്പരം ക്വാറന്റൈനിലാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയക്കളിയില്‍. വാളയാറില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ പോവണമെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനം കോണ്‍ഗ്രസ് നേതാക്കളം ലക്ഷ്യമിട്ടാണെന്നാണ് അവരുടെ ആരോപണം. ഇതിനു പ്രതികാരം എന്ന നിലയില്‍ മന്ത്രി എ.സി. മൊയ്തീനും കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എയും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എംഎല്‍എ കളക്ടര്‍ക്ക് കത്ത് നല്‍കി.

Previous article
Next article

Related Articles

Latest Articles