Thursday, December 25, 2025

ഗഗന്‍യാന്‍ ദൗത്യം: പൈലറ്റുമാര്‍ റഷ്യയില്‍ പരിശീലനം പുനരാംരംഭിച്ചു

ബംഗളൂരു: കോവിഡിനെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്ന ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ഇന്ത്യന്‍ പൈലറ്റുമാര്‍ പരിശീലനം പുനരാരംഭിച്ചു. നാല് വ്യോമസേന പൈലറ്റുമാരാണ് റഷ്യയില്‍ പരിശീലനം നടത്തുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ഇവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

മോസ്‌കോയില്‍ റഷ്യന്‍ ബഹിരാകാശ കേന്ദ്രമായ റോസ്‌കോസ്‌മോസിനു കീഴില്‍ ഫെബ്രുവരിയിലാണ് പരിശീലനം ആരംഭിച്ചത്. എന്നാല്‍ ഒന്പത് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ ക്വാറന്റൈനില്‍ പോയി. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്.

Related Articles

Latest Articles