Tuesday, December 23, 2025

ചൈനീസ് കമ്പനികളെ തൂത്തെറിയണം; സ്വദേശി ജാഗരൺ മഞ്ച്

ദില്ലി : ഇന്ത്യന്‍ സര്‍ക്കാരിന്റെ ടെന്‍ഡറുകളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസിന്റെ സ്വദേശി ജാഗ്രണ്‍ മഞ്ച്.ഗാല്‍വന്‍ വാലിയിലെ ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി ജനങ്ങളോട് ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ജാഗ്രണ്‍ മഞ്ച് നിര്‍ദേശിച്ചു.

സ്വദേശി ജാഗ്രണ്‍ മഞ്ചിന്റെ കോ-കണ്‍വീനറായ അശ്വനി മഹജനാണ് ഈ കാര്യം ആഹ്വാനം ചെയ്തത്.സിനിമാ മേഖലയിലെ ചില താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലിയും ഉള്‍പ്പെടെ പല ഉന്നതരും കഴിഞ്ഞ ദിവസം ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടും രംഗത്തു വന്നിരുന്നു.

Related Articles

Latest Articles