ഉപജീവന മാര്‍ഗത്തിനായി ജീവന്‍ തന്നെ നല്‍കേണ്ടി വന്നിട്ടും സുഗതന്റെ കുടുംബത്തോടുള്ള അധികൃതരുടെ ക്രൂരത അവസാനിക്കുന്നില്ല. 2018 ഫെബ്രുവരി 23നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതന്‍ (64) തൂങ്ങിമരിച്ചത്.

