Wednesday, December 31, 2025

രാജ്യാന്തര വിമാനങ്ങൾ ഈ മാസം പറക്കില്ല.വിലക്ക് നീട്ടി

ദില്ലി;രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ജൂലൈ 15 വരെ വിലക്ക് നീട്ടി ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഇതാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുക്കുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ആലോചനയുള്ളതായും ഡിജിസിഎ അറിയിച്ചു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് അവസാനമാണ് രാജ്യാന്തര,ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു.

Related Articles

Latest Articles