കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ദോഹയിൽനിന്നും എത്തിയ യാത്രക്കാരിയിൽനിന്നും ഒന്നേ മുക്കാൽ കിലോ സ്വർണം പിടികൂടി. കുഴമ്പ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
മലപ്പുറം സ്വദേശിനിയായ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

