Sunday, December 28, 2025

സ്വപന എവിടെയുണ്ടെന്ന് പോലീസിന് അറിയാം; സംരക്ഷിക്കുന്നത് സി.പി.എം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തു കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. അവർ എവിടെയുണ്ടെന്ന് പോലീസിനറിയാം. ഒളിവിലിരുന്ന് ചാനലിൽ ശബ്ദരേഖ എത്തിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കന്നത് സിപിഎമ്മാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും ഇപ്പോഴുള്ള വിവാദത്തിൽ പിടിച്ചു നിൽക്കാനുള്ള സഹായമാണ് സ്വപ്ന സുരേഷ് ചെയ്യുന്നത്. തനിക്ക് സഹായം ചെയ്യുന്നവരെ തിരിച്ചും സഹായിക്കുന്നു എന്ന നയമാണ് ശബ്ദരേഖയിലൂടെ അവർ ചെയ്തിരിക്കുന്നത്.

കസ്റ്റംസ് അന്വേഷിക്കുന്ന ഒരാൾ ഒളിവിലിരുന്ന് അന്വേഷണത്തെ വഴിതിരിച്ചുവിടുന്നു. അവരെ ഇപ്പോഴും സഹായിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles