Tuesday, December 23, 2025

കോവിഡ് വ്യാപനം; മുട്ടയ്ക്കാട് ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ വാവുബലി ഒഴിവാക്കി

തിരുവനന്തപുരം: മുട്ടയ്ക്കാട് ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള കർക്കിടക വാവ് ബലിതർപ്പണം കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇക്കുറി ഒഴിവാക്കി. കടവിൻമൂല കായൽക്കരയിൽ നടത്തിക്കൊണ്ടിരുന്ന ബലിതർപ്പണ ചടങ്ങാണ് ഉപേക്ഷിച്ചത്.

ചടങ്ങിനു പകരം സ്വയം ബലിതർപ്പണം നടത്തുന്നതെങ്ങനെയെന്നതിന്റെ വിശദവിവരങ്ങളും വിഡിയോയും ക്ഷേത്രത്തിന്റെ ഫേസ്ബുക് പേജിൽ നല്കിയിട്ടുള്ളതായി ക്ഷേത്ര സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.

Related Articles

Latest Articles