Wednesday, December 24, 2025

സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ചകളൊന്നും നടന്നിട്ടില്ല; രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അട്ടിമറി ആരോപണങ്ങള്‍ തള്ളി ബി.ജെ.പി

ദില്ലി : രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി), രാജസ്ഥാൻ കോൺഗ്രസ് മുഖ്യമന്ത്രി അശോക്
ഗെലോട്ടിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സ്വന്തം പാർട്ടിയുടെ പരാജയങ്ങളിൽ നിന്ന് വ്യതിചലിക്കാനുള്ള ശ്രമമാണ് ആരോപണങ്ങളെന്നും ബിജെപി നേതൃത്വം ആഞ്ഞടിച്ചു.

കോൺഗ്രസ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ബിജെപി നേതൃത്വവും തമ്മിൽ ഒരു മീറ്റിംഗുകളും നടന്നിട്ടില്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം, എന്നാൽ , അവർ അത് ബിജെപിയുടെ മേൽ കുറ്റം ചുമത്താൻ ശ്രമിക്കുകയാണ്, ”ദില്ലിയിലെ ബി.ജെ.പി നേതാവ് ഓം മാതുര്‍ പറഞ്ഞു. മറ്റ് പല പാർട്ടി നേതാക്കളും ബിജെപി ഒരു വീഴ്ചയും വരുത്തുന്നില്ലെന്നും വാദിച്ചു.

അധികാരത്തിലേറിയ സമയം മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാണ് . കോണ്‍ഗ്രസിലെ ഉള്‍പ്പോരാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് ഗെലോട്ട് ബി.ജെ.പിക്കുമേല്‍ മനഃപൂർവ്വം കുറ്റമാരോപിക്കാന്‍ ശ്രമിക്കുന്നതെന്നും മാതുര്‍ ആരോപിച്ചു.

നേരത്തെ കോൺഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. തന്റെ എം.എല്‍.എമാരെ ബി.ജെ.പി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഗെലോട്ടിന്റെ വാദം. ഇതിന് പിന്നാലെ , 16 എംഎല്‍എമാരുമായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി ബിജെപിയുമായി കൂടിക്കാഴ്ച നടത്തായിയതായി വാർത്തകളും പുറത്തുവന്നിരുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്ന് മാസങ്ങള്‍ മാത്രം പിന്നിടവെ സമാന പ്രതിസന്ധികളിലേക്ക് രാജസ്ഥാനും കടക്കുന്നത് .

Related Articles

Latest Articles