Tuesday, November 10, 2026

ഇപ്പോൾ എല്ലാ കുറ്റവും തന്റെ മേൽ ചുമത്താൻ ശ്രമം ; തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു; വെളിപ്പെടുത്തലുമായി അരുൺ ബാലചന്ദ്രൻ

തിരുവനന്തപുരം : തന്നെ കുടുക്കി മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി വെളിപ്പെടുത്തി മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ. ഇത് സംബന്ധിച്ച് അരുൺ എൻ ഐ എ യ്ക്കും കസ്റ്റംസിനും പരാതി നൽകി. ശിവശങ്കര്‍ പറഞ്ഞത് പ്രകാരം മാത്രമാണ് താന്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തുകൊടുത്തതെന്നും കുടുംബസുഹൃത്ത് എന്ന് മാത്രമാണ് ശിവശങ്കര്‍ പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ കുറ്റവും തന്റെ മേല്‍ ചുമത്തി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും എന്‍.ഐ.എയ്ക്ക് നല്‍കിയ പരാതിയില്‍ അരുണ്‍ പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലുള്ളപ്പോൾ തന്നെ സ്വപ്‌നയുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നെന്നും സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ്‍ വ്യക്തമാക്കി. അതേസമയം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് കസ്റ്റംസ് അരുണിന്റെ മൊഴി രേഖപ്പെടുത്തും.

ഇതിനിടെ, എം. ശിവശങ്കര്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറിതല അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട്് മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും.

Related Articles

Latest Articles