Friday, December 12, 2025

കോവിഡ് രോഗം വായുവിലൂടെ പകരാൻ വിദൂര സാധ്യതയെന്ന് എന്നു വിദഗ്ദ്ധർ

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വായുവിലൂടെ പകരാന്‍ വിദൂര സാധ്യതയെന്ന് സി എസ് ‌ഐആര്‍. വിവിധ പഠന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയലിന്റെ ചീഫ് ശേഖര്‍ സി മാണ്ഡെ എഴുതിയ കുറിപ്പിലാണ് ഇതിനെ കുറിച്ചുള്ള വിലയിരുത്തല്‍.

തുറസായ സ്ഥലങ്ങളില്‍ ചെറിയ വലുപ്പത്തിലുള്ള തുള്ളികള്‍ വളരെ വേഗത്തില്‍ വായുവില്‍ അലിഞ്ഞ് ചേരുന്നു. ഇവ സൂര്യപ്രകാശത്തില്‍ നിര്‍ജീവമാവുമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സഞ്ചാര കുറവുള്ള പ്രദേശങ്ങളിൽ വായുവില്‍ വൈറസിന്റെ തോത് കൂടുതലായിരിക്കും. ഇത് രോഗ വ്യാപനത്തിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ശേഖര്‍ സി മാണ്ഡെ പറയുന്നു.

ഇതിലൂടെ വരുന്ന അപകട ഭീഷണി ഒഴിവാക്കാന്‍ ജനങ്ങള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുകയും, ജോലി സ്ഥലങ്ങള്‍ വായു സഞ്ചാരമുള്ളതാക്കി മാറ്റുകയും വേണമെന്നും , അടഞ്ഞ സ്ഥലങ്ങളില്‍ പോലും മാസ്‌ക്കുകൾ ധരിക്കണം എന്നും മാണ്ഡെ വ്യക്തമാക്കി .

Related Articles

Latest Articles