Sunday, May 19, 2024
spot_img

ശ്രീരാമൻ എല്ലാവരുടേതുമാണ് ; ഭൂമിപൂജയ്ക്ക് ആശംസകൾ നേർന്ന് പ്രിയങ്ക ഗാന്ധി

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജയ്ക്ക് ആശംസ നേർന്ന് പ്രിയങ്കഗാന്ധി. ഭൂമി പൂജയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടെന്താകുമെന്ന ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പ്രിയങ്കഗാന്ധി ആശംസയുമായി രംഗത്തെത്തിയത്.

ദേശീയ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ചടങ്ങെന്ന് പ്രിയങ്ക ആശംസിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രിയങ്ക ആശംസ അറിയിച്ചിരിക്കുന്നത്. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്‍റെ പ്രതീകങ്ങളാണെന്നും അവർ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ്, മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി എന്നിവരും രാമക്ഷേത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles