Tuesday, October 20, 2026

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ആദ്യ നൂറിൽ പത്ത് മലയാളികൾ

ദില്ലി: 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറില്‍ 10 മലയാളികള്‍ ഇടംനേടി. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

ആര്‍. ശരണ്യ (36), സഫ്‌ന നസ്‌റുദ്ദീന്‍ (45), ആര്‍. ഐശ്വര്യ (47), അരുണ്‍ എസ്. നായര്‍ (55), എസ്. പ്രിയങ്ക (68), ബി യശസ്വിനി (71), നിഥിന്‍ കെ ബിജു (89), എ.വി ദേവിനന്ദന (92), പി.പി അര്‍ച്ചന (99) എന്നിവരാണ് ആദ്യ നൂറില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നിവിടങ്ങളിൽ നിയമിക്കും.

Related Articles

Latest Articles