ദില്ലി: അയോധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് തുടക്കമായതിൽ വളരെയധികം ആഹ്ളാദമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനി. ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കാനായതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും പ്രത്യേക വിഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
ഭാരത സംസ്കാരത്തില്‍ ശ്രീരാമന് പ്രധാനസ്ഥാനമാണുള്ളത്. രാമക്ഷേത്ര നിര്‍മ്മാണം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാകുമെന്നും രാജ്യത്തിന് ഐശ്വര്യം പകരുമെന്നും വിശ്വസിക്കുന്നു.ഇന്ത്യയുടെ ശക്തമായ പ്രതീകമായി രാമക്ഷേത്രം മാറുമെന്നെനിക്കുറപ്പുണ്ട്.’- അദ്വാനി വ്യക്തമാക്കി. ‘1990-ലെ രഥയാത്രയിലൂടെ രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ഒരു നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചത് താൻ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

