Saturday, December 27, 2025

പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ.

ദില്ലി: റാഞ്ചിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് നടപടി.

വിമാനത്തിലുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Latest Articles