Wednesday, December 31, 2025

ശ്രീരാമ ക്ഷേത്രം നാടിൻറെ നന്മക്ക്.. മുഹമ്മദ് ഷമിയുടെ ഭാര്യയെ കൊല്ലുമെന്ന് ജിഹാദികൾ.

കൊല്‍ക്കത്ത: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം നാടിൻറെ നന്മക്കായിആണ് എന്നും ശ്രീ രാമ ക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് ഇട്ടതിന് വധഭീഷണി നേരിടുന്നതായും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍.

തന്നെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഹാസിന്‍ ജഹാന്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഹാസിന്‍ ജഹാന്‍ കൊല്‍ക്കത്ത സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

2020 ഓഗസ്റ്റ് 5 ന് അയോദ്ധ്യയിലെ രാം മന്ദിറിനായി നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ക്ക് ഞാന്‍ ആശംസയറിയച്ചതിന് ശേഷം ചില മോശം ചിന്താഗതിക്കാരായ ആളുകള്‍ എന്നെ നിരന്തരം ഉപദ്രവിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നു. ഇത് വളരെ നിര്‍ഭാഗ്യകരമാണെന്ന് ഹസിന്‍ ജഹാന്‍ പരാതിയില്‍ പറഞ്ഞു. എന്റെ ജീവനെടുക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഉപദ്രവിക്കുമെന്നും പറഞ്ഞ് ചില ആളുകള്‍ എന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.

Related Articles

Latest Articles