Tuesday, October 20, 2026

വീണ്ടും കെഎസ്ആര്‍ടിസി ജീവനക്കാരുടെ നെഞ്ചത്തടിച്ച് സര്‍ക്കാര്‍; ബോണസുള്‍പ്പെടെയുളള ആനുകൂല്യങ്ങളൊന്നുമില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആനുകൂല്യങ്ങളില്ല. ബോണസുള്‍പ്പെടെയുളള ഒരു ആനുകൂല്യവും ഇതുവരെയും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം തന്നെ ഇതിനോടകം ബോണസുകള്‍ നല്‍കിയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

അതോടൊപ്പം ധനവകുപ്പിന്റെ നിലപാടും തിരിച്ചടിയായി, ഫെസ്റ്റിവല്‍ അലവന്‍സും ഇല്ല. പൊതുവെ ശമ്പളമുൾപ്പെടെയുളളവ ഏറെ വൈകിയാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. അതിനുപുറമെയാണ് ഇപ്പോള്‍ ബോണസുള്‍പ്പെടെയുളള ഒരു ആനുകൂല്യവും ലഭിക്കാത്തത്.

Related Articles

Latest Articles