Tuesday, November 10, 2026

ഇനി സ്വയം പിരിഞ്ഞു പോകാം; ജീവനക്കാർക്ക് വി. ആർ.എസ്. പദ്ധതിയുമായി എസ്.ബി.ഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയില്‍ ജീവനക്കാർക്ക് വി. ആർ.എസ്. 55 വയസ്സ് കഴിഞ്ഞതും 25 വർഷം സേവനകാലാവധി പൂർത്തിയാക്കിയതുമായ ജീവനക്കാർക്ക് ആവശ്യമെങ്കിൽ നേരത്തേ പിരിഞ്ഞുപോകാനാണ് ബാങ്ക് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലെ സ്കെയിലിൽ മൂന്നോ അതിലധികമോ സ്ഥാനക്കയറ്റം നഷ്ടമായവർക്കും വിവിധ സ്ഥലങ്ങളിൽ സേവനത്തിന് പോകാൻ സാങ്കേതികമായി ബുദ്ധിമുട്ടുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി അവസാനം വരെയുളള മൂന്നുമാസക്കാലത്ത് ജീവനക്കാര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.

Related Articles

Latest Articles