Friday, December 26, 2025

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ വീണ്ടും എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആഗസ്റ്റ് 2 ന് കോവിഡ് ബാധിതനായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രോഗമുക്തനായി ആഗസ്റ്റ് 14 ന് ആശുപത്രി വിട്ടിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവാനായി ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് മുക്തനായെങ്കിലും ശ്വസിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ അദ്ദേഹം ഇപ്പോഴും നേരിടുന്നുണ്ടായിരുന്നു.

Related Articles

Latest Articles