മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ ബോളിവുഡില്‍ ഉണ്ടെന്നും വര്‍ഷങ്ങളായി ബോളിവുഡ് ലഹരിമരുന്നു മാഫിയയുടെ പിടിയിൽ അമരുകയാണെന്ന ആരോപണത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. അതേസമയം ആരോപണങ്ങള്‍ കൂടുമ്പോള്‍ ലഹരി ഉപയോഗം മുതലായ വിഷയങ്ങള്‍ ഉപയോഗിച്ച് സിനിമാലോകത്തെ മുഴുവന്‍ അടച്ച് ആക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നും വീഡിയോയിലൂടെ താരം വ്യക്തമാക്കി.
ബോളിവുഡ് താരമായിരുന്ന സുശാന്തിന്റെ മരണത്തിന് പിന്നാലെ നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്, ബോളിവുഡില്‍ ലഹരി ഉപയോഗമില്ലെന്ന് കളവ് പറയാനാവില്ല മറ്റ് ഏതൊരു മേഖലയിലും പോലെ തന്നെ ഇവിടെയുമുണ്ട്, എന്നാല്‍ ഒരു ഇന്‍ഡസ്ട്രിയിലെ എല്ലാവരും അതിന്റെ ഭാഗമാണെന്ന് അതിന് അര്‍ത്ഥമില്ലെന്നും, അന്വേഷണങ്ങള്‍ക്ക് ബോളിവുഡിലെ ഓരോ വ്യക്തിയും സഹകരിക്കണമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

