Thursday, September 24, 2026

സ്വപ്ന സാഫല്യം! ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നു (വീഡിയോ)

ലോകത്തിലെ ഏറ്റവും വലിയ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. കാലിഫോര്‍ണിയയിലെ മൊഹാവെ മരുഭൂമിയില്‍ ആയിരുന്നു ആദ്യത്തെ പരീക്ഷണപ്പറക്കല്‍. ബഹിരാകാശത്തേക്ക് റോക്കറ്റുകളെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് വികസിപ്പിച്ചിട്ടുള്ളത്. റോക്കറ്റുകളെ ബഹിരാകാശത്ത് നിന്ന് താഴേക്ക് ഇടാനും ശേഷം കൃത്രിമോപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനുമുള്ള കഴിവ് ഈ വിമാനത്തിനുണ്ട്. രണ്ട് ഫ്യുസലേജുകളും ആറ് ബോയിങ് 747 എന്‍ജിനുകളുടെ കരുത്തുമുള്ള വിമാനം നിര്‍മ്മിച്ചിരിക്കുന്നത് സ്ട്രാറ്റോലോഞ്ച് എന്ന അമേരിക്കന്‍ കമ്പനിയാണ്.

മറ്റു വിമാനങ്ങളുടെത് പോലെ റണ്‍വേ മാത്രമാകും ഇവയ്‍ക്ക് ആവശ്യം. സ്കേല്‍ഡ്‍ കോംപൊസൈറ്റ്‍സ്‍ എന്ന എന്‍ജിനീയറിങ് കമ്പനിയാണ് വിമാനം രൂപകല്‍പ്പന ചെയ്‍തത്. നിലവിലെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നായ എയര്‍ബസ് എ380 വിമാനത്തിന്‍റെ ചിറകിനെക്കാള്‍ ഏതാണ്ട് ഒന്നരയിരട്ടി അധികം വലിപ്പമാണ് വിമാനത്തിനുള്ളത്

Related Articles

Latest Articles