Friday, September 25, 2026

അമേരിക്കയിലെ ഹവായി ദ്വീപിൽ ഭൂചലനം

ഹവായ് ഐലൻഡ്: അമേരിക്കയിലെ ഹവായി ദ്വീപിൽ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഭൂചലനം ഉണ്ടായത്.

ദ്വീപിലെ പടിഞ്ഞാറൻ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഏറെ ജനത്തിരക്കുള്ള കൈല്വ-കോന നഗരത്തിന് 24 കിലോമീറ്റര്‍ അടുത്തായിരുന്നു പ്രഭവകേന്ദ്രം. അതേസമയം,സുനാമി സാധ്യതയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജിക്കൽ സർവേ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles