Wednesday, May 29, 2024
spot_img

തീ​വ്ര​വാ​ദ​ത്തെ വ​ച്ചു​പൊ​റു​പ്പി​ക്കില്ല; പാരീസില്‍ മോസ്ക് അടയ്ക്കാന്‍ ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

പാരീസ്: പാരീസില്‍ മോസ്ക് അടയ്ക്കാന്‍ ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിനു പിന്നാലെയാണ് ഫ്രാന്‍സില്‍ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അടയ്ക്കാന്‍ നിര്‍ദേശം നൽകിയതായാണ് ഇപ്പോള്‍ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

പാരീസിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഈ പള്ളിയിലെ അധികൃതർ കൊല്ലപ്പെട്ട അധ്യാപകനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പുറത്തു വിട്ടിരുന്നു. അധ്യാപകന്‍ കൊല്ലപ്പെടുന്നതിനു മുമ്പായിരുന്നു ഈ വീഡിയോ പുറത്തു വന്നത്. അതേസമയം ആറുമാസത്തേക്കാണ് പള്ളി അടച്ചു പൂട്ടുന്നതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അതേസമയം ഫ്രാ​ന്‍​സ് തീ​വ്ര​വാ​ദ​ത്തെ വ​ച്ചു​പൊ​റു​പ്പി​ക്കു​ക​യി​ല്ലെ​ന്ന സ​ന്ദേ​ശം കൊ​ടു​ക്കു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ല​ക്ഷ്യം. ഇ​ന്ന​ലെ തീ​വ്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കു​മെ​തി​രേ 34 പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു. ഇ​വ​യെ​ല്ലാം അ​ധ്യാ​പ​ക​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ള്ള​ത​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഫ്രാന്‍സിലെങ്ങും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles