നടി ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ”കാക്കി അടിവസ്ത്രം” പരാമർശത്തിനെതിരെയാണ് കേസ്. യുപിയിലെ രാംപൂരിലെ എസ് പി സ്ഥാനാർഥിയാണ് അസം ഖാൻ. ജയപ്രദ ബിജെപി സ്ഥാനാർഥിയുമാണ്.
ഇതാദ്യമായിട്ടല്ല തനിക്കെതിരെ അസം ഖാൻ മോശം പരാമർശം നടത്തുന്നതെന്ന് ജയപ്രദ പ്രതികരിച്ചു. നേരത്തെ താൻ സമാജ്വാദി പാർട്ടിയിൽ ആയിരുന്നപ്പോഴും മോശം പരാമർശമുണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
“കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു” എന്നായിരുന്നു അസംഖാന്റെ വിവാദ പരാമർശം.

