Monday, January 5, 2026

സബ്‌സോണിക്ക് ക്രൂസ് മിസൈല്‍ നിര്‍ഭയുടെ പരീക്ഷണം വിജയകരം

ന്യൂഡൽഹി: ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈലായ നിർഭയ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ആണ് മിസൈൽ രൂപകൽപ്പന ചെയ്തത്.

പലതരത്തിലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇപയോഗിക്കാൻ കഴിയുന്ന നിർഭയ് ഏത് തരത്തിലുള്ള കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്നതാണ്. അണ്വായുധവും സാധാരണ ആയുധങ്ങളും ഈ മിസൈലിന് ഉൾകൊള്ളാനാകും. 42 മിനുട്ട് 23 സെക്കന്റിൽ ലക്ഷ്യ സ്ഥാനത്തെത്താൻ മിസൈലിന് കഴിയും.

ഒഡീഷയുടെ തീരത്തുനിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു നിർഭയ് മിസൈലിന്റെ പരീക്ഷണം.

Related Articles

Latest Articles