Thursday, May 2, 2024
spot_img

സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി; ഇക്കുറി ഹൗസ് കീപ്പിങ് വിഭാഗത്തിൽ, ചില ഫയലുകളും കത്തി?

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി. ഇക്കുറി ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാനിനാണ് തീ പിടിച്ചത്. എന്നാല്‍ ഓഫിസ് സമയം ആയതിനാല്‍ ഫയലുകള്‍ക്ക് തീപിടിച്ചില്ല. ഫാനുകള്‍ ഇപ്രകാരം കത്തുന്നത് സാധാരണ സംഭവമാണ് എന്നാണ് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം.

ഓഗസ്റ്റ് 25ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം വന്‍ വിവാദമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ഫാനില്‍നിന്നാണു തീ പടര്‍ന്നതെന്നാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതു വിശദീകരിക്കുന്ന ഗ്രാഫിക്‌സ് വിഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിനു മുകളിലെ പേപ്പറില്‍ വീണു തീപിടിച്ചതായിരിക്കാനാണു സാധ്യതയെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നായിരുന്നു ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഫയലുകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത് ആസൂത്രിതമാണെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

Related Articles

Latest Articles