Sunday, January 11, 2026

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; ഇത്തവണ പിടികൂടിയത് 81.2 ലക്ഷം വിലമതിക്കുന്ന സ്വർണം

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് രണ്ട് വ്യത്യസ് സംഭവങ്ങളിലായി 81.2 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ആകെ 1.6 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്. ആദ്യ സംഭവത്തില്‍ 77 ലക്ഷം വില വരുന്ന 1.6 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തുകയുണ്ടായത്.

രണ്ടാമത്തെ സംഭവത്തില്‍ 4.2 ലക്ഷം വിലവരുന്ന 87 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ആദ്യത്തെ യാത്രക്കാരന്‍ സൗദിയിലെ ജിദ്ദയില്‍ നിന്നും രണ്ടാമന്‍ ദുബായില്‍ നിന്നുമാണ് എത്തിയത്.

Related Articles

Latest Articles