Monday, May 20, 2024
spot_img

ഓഹരി വിപണി കുതിച്ചുയരുന്നു; പലിശനിരക്കിൽ മാറ്റമില്ല; റിസർവ് ബാങ്കിന്റെ പുതിയ വായ്പാനയം

മുംബൈ: പുതുക്കിയ വായ്പ നയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 4 % ആയി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് റേറ്റും 4.25% ആയി തുടരും. റിവേഴ്‌സ് റിപോ നിരക്ക് 3.35% ആയും തുടരും. പണപ്പെരപ്പം വരും നാളുകളിലും ഉയര്‍ന്നുനില്‍ക്കുമെങ്കിലും കാര്‍ഷിക വിളകളിലെ നേട്ടം ശൈത്യകാലത്ത് ചെറിയ ആശ്വാസത്തിന് ഇടനല്‍കിയേക്കും.

2021ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് മൈനസ് 7.5% ആണ്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 0.1% ആയിരിക്കുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ. നാലാം പാദത്തില്‍ ഇത് 0.7 ശതമാനത്തില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വായ്പനയത്തില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലാണ് ആര്‍.ബി.ഐ. ആര്‍.ബി.ഐ വായ്പ നയം പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയിലും മുന്നേറ്റമുണ്ടായി. സെന്‍സെക്‌സ് 313.55 പോയിന്റ് ഉയര്‍ന്ന് 44,946,20ലെത്തി. നിഫ്റ്റി 0.31% ഉയര്‍ന്ന് 13,174.65ലാണ് വ്യാപാരം തുടരുന്നത്.

Related Articles

Latest Articles