കാസർകോട്: കാസർകോട് എആർ ക്യാമ്പിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫീസർമാരായ സുധാകരൻ, പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്. സുധാകരന് തലയ്കേറ്റ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിയതാണ് അപകടത്തിന് കാരണം എന്നതാണ് പ്രാഥമിക വിവരം.

