Monday, June 3, 2024
spot_img

മുതിർന്ന ആർഎസ്എസ് സൈദ്ധാന്തികൻ എം.ജി. വൈദ്യ ഓർമയായി

നാഗ്പൂർ: മുതിർന്ന ആർഎസ്എസ് സൈദ്ധാന്തികൻ മാധവ് ഗോവിന്ദ് വൈദ്യ (97) അന്തരിച്ചു. സ്പന്ദൻ ആശുപത്രിയിൽ വച്ച് വൈകിട്ട് 3.35 ന് ആയിരുന്നു അന്ത്യം. മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന മാധവ് ഗോവിന്ദ് വൈദ്യ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആദ്യ ഔദ്യോഗിക വക്താവായിരുന്നു.

കോവിഡ് മുക്തി നേടിയ ശേഷം ഏതാനും ദിവസങ്ങളായി പൂർണ വിശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാൽ വെള്ളിയാഴ്ച ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് ചെറുമകൻ വിഷ്ണു വൈദ്യ അറിയിച്ചു.

Related Articles

Latest Articles