നെയ്യാറ്റിൻകര: വസ്തു തർക്കം നിലനിന്ന ഭൂമിയിലെ ജപ്തി നടപടിക്കിടെ ഗൃഹനാഥന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. നെയ്യാറ്റിൻകര ഭാസ്കർ നഗർ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ (45) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. തര്‍ക്കഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. ഇവരെ ഇവിടെനിന്ന് ഒഴിപ്പിക്കാൻ കോടതിയില്‍ നിന്നും ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് രാജന് ആത്മഹത്യാ ശ്രമം നടത്തിയത്. തീ കൊളുത്തുന്നത് തടുക്കാന്‍ ശ്രമിച്ച രാജന്റെ ഭാര്യ അമ്പിളിക്കും, ഗ്രേഡ് എസ് ഐ അനില്‍ കുമാറിനും പൊളളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രാജനെയും ഭാര്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജൻ ഷെഡ് കെട്ടി താമസിച്ചിരുന്ന വസ്തുവിന്റെ അവകാശത്തെ ചൊല്ലി അയല്‍വാസിയായ വസന്തവുമായി നെയ്യാറ്റിന്‍കര കോടതിയില്‍ തർക്കം നിലനിൽക്കുന്നുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച് എതിർഭാഗം നിയമപരമായി പോവുകയും അതിന്റെ ഭാഗമായി സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ കോടതി ആവശ്യപ്പെതുകയും ചെയ്തു. നടപടികളുടെ ഭാഗമായി ഇന്ന് സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു അധികൃതർ വരികയും ചെയ്തിരുന്നു. വസ്തു നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് രാജൻ ആത്മഹത്യാശ്രമം നടത്തിയത്.

