Thursday, January 1, 2026

ഒടുവിൽ മോഹൻലാൽ വെളിപ്പെടുത്തി, താൻ സംവിധായകനാകുന്നു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ സംവിധായകനാകുന്നു. ചിത്രത്തിന്റെ പേരുള്‍പ്പടെ താന്‍ സംവിധായകനാവുന്ന വിവരം തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവെച്ചത്. ‘ബറോസ്’ എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രം 3ഡി ആയിരിക്കുമെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ‘നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയില്‍ ഇതാ ഒരു ഷാര്‍പ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്റെ മുന്നില്‍ വച്ചിരിക്കുന്നു.അതെ. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.പ്രിയപ്പെട്ടവരേ, ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിന്നിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍്ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ‘ബറോസ്’ എന്നാണ് ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ പേര്…ഇത് ഒരു 3ഡി സിനിമയാണ്’. മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.

Related Articles

Latest Articles