Friday, May 3, 2024
spot_img

പരാജയഭീതി പ്രകടമാക്കി എൽഡിഎഫ് ;സംസ്ഥാനത്തുടനീളം കൊട്ടിക്കലാശത്തിനിടെ സിപിഎം ആക്രമണം,നാടൊട്ടുക്ക് പരസ്യപ്രചാരണം പരിസമാപ്തിയിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരസ്യ പ്രചാരണം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അവസാന മണിക്കൂറുകളിൽ ആവേശകൊടുമുടിയിലാണ് എല്ലാ മുന്നണികളും.എന്നാൽ പലയിടത്തും സിപിഎം പ്രവർത്തകർ മറ്റു പാർട്ടികൾക്ക് നേരെ അക്രമം അഴിച്ചു് വിട്ടതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു

തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിനിടെ എൽ ഡി എഫ് പ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചത് സംഘർഷത്തിനിടയാക്കി.പലയിടങ്ങളിലും സിപിഎം പ്രവർത്തകർ മറ്റു പാർട്ടികളുടെ റോഡ് ഷോകൾ തടയാനുള്ള ശ്രമങ്ങൾ നടത്തി.

തിരുവനന്തപുരത്ത് റോഡ് ഷോ നടത്താനെത്തിയ ശശി തരൂരിന്റെയും,എ കെ ആന്റണിയുടെയും വാഹനങ്ങൾ സിപിഎമ്മുകാർ തടഞ്ഞു.തൊടുപുഴയിൽ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം കല്ലേറ് നടത്തി .തടയാൻ ശ്രമിച്ച പൊലീസുകാരിൽ ഒരാൾക്ക് പരിക്കേറ്റു.

പത്തനംതിട്ടയിൽ സിപിഎം അനുകൂലികൾ കെ സുരേന്ദ്രന്റെ റോഡ് ഷോ തടഞ്ഞു .കാഞ്ഞിരപ്പള്ളി
പേട്ട കവലയിൽ വച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞത് .ഏറെ നേരവും ഇത് സംഘർഷത്തിന് ഇടയാക്കി .

തിരുവല്ലയിലും ബിജെപി പ്രകടനത്തിന് നേരെ സിപിഎം ആക്രമണമുണ്ടായി.കല്ലേറിൽ ചില നേതാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.പോലീസ് ഇടപെട്ടു പ്രശ്നം പരിഹരിച്ചുവെങ്കിലും സ്ഥലത്തു സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട് .

വടകരയിൽ വില്യാപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായി . കൊട്ടിക്കലാശത്തിനായി സംഘടിച്ച എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ തുടങ്ങിയ വാക്കേറ്റവും ഉന്തും തള്ളും രൂക്ഷമായ സംഘർഷമായി മാറുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ കേന്ദ്ര സേന ഇരുവിഭാഗത്തിനും മധ്യത്തിൽ നിലയുറപ്പിച്ചെങ്കിലും ആവേശഭരിതരായ പ്രവർത്തരെ നിയന്ത്രിക്കാനായില്ല.

സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിൽ ജില്ലാ ഭരണകൂടം ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles