Friday, December 26, 2025

പത്ത് മിനിറ്റ് നേര്‍ക്കുനേര്‍ സംസാരിക്കാമോ; മോദിയെ വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

ദേശിയ സുരക്ഷ റാഫേൽ ജെറ്റ് ഇടപാട് തുടങ്ങിയ വിഷയങ്ങളിൽ നേര്‍ക്കുനേര്‍ അഞ്ചു മിനിറ്റ് സംസാരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്‍റെ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചത്.

മോദിക്ക് അതിനുള്ള ധൈര്യമില്ലെന്നും അദ്ദേഹം ഭീരുവായ മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുാണെന്നാണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്‍റെ സ്വന്തമാണ്. ബിജെപിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് റിമോട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എാണെന്ന് രാഹുല്‍ പറഞ്ഞു.

Related Articles

Latest Articles