Tuesday, October 6, 2026

കാട്ടുകളളന്‍മാര്‍ക്ക് ഇനി പേടി വേണ്ട: നിങ്ങളുടെ കൂടെയുണ്ട് വിപ്ലവ സി.പി.ഐക്കാര്‍

മുട്ടില്‍ മരംമുറിക്കേസില്‍ മുട്ടിലിഴയുന്ന സി.പി.ഐക്ക് ഇപ്പോള്‍ ദേഷ്യം മുഴുവന്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരോടാണ്. മരം മുറിക്കരുതെന്ന് ഫയലില്‍ എഴുതിയ റവന്യൂ വകുപ്പിലെ സകലമാന ഉദ്യോഗസ്ഥരേയും മറ്റ് വകുപ്പുകളിലേക്ക് പറപ്പിച്ചാണ് ഇപ്പോള്‍ കലി തീര്‍ക്കുന്നത്. മരം മുറിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതിയ അഡീഷണല്‍ സെക്രട്ടറി ഗിരാജാകുമാരിയെ ഉന്നത വിദ്യാഭ്യാസ
വകുപ്പിലേക്കും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബെന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കും മരംമുറിയുമായി ബന്ധപ്പെട്ട് വിവരാവകാശം നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയോട് ലീവില്‍ പോകാനുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. റവന്യൂ വകുപ്പ് ഇടതുമുന്നണി ഭരണത്തില്‍ വരുമ്പോഴെല്ലാം ഭരിക്കുന്നത് സി.പി.ഐയാണ്. വനംവകുപ്പും കാലാകാലങ്ങളായി അവര്‍ക്ക് തന്നെയാണ് പതിച്ച് നല്‍കാറുള്ളത്. ഇക്കുറി മാത്രം എന്തോ വനം വകുപ്പ് വേണ്ടെന്ന് പറയാന്‍ പ്രേരിപ്പിച്ച ചേതോവിതാരം ഇനിയും മനസിലായിട്ടില്ല

Related Articles

Latest Articles