Tuesday, April 30, 2024
spot_img

സാക്ഷരകേരളത്തിന് അപമാനം: പിഞ്ചുകുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത കാലം | Kerala

സാക്ഷരകേരളത്തിന് അപമാനം: പിഞ്ചുകുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത കാലം | Kerala

സാക്ഷരതയിലും ആരോഗ്യമേഖലയിലുമെല്ലാം മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ കുട്ടികള്‍ക്കെതിരായ പീഡന കേസുകള്‍ വര്‍ദ്ധിക്കുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു. വണ്ടിപ്പെരിയാറില്‍അഞ്ച് വയസുകാരിയെ പീഡിപ്പിച്ചിട്ട് കെട്ടിത്തൂക്കി കൊന്ന കേസാണ് ഇതില്‍ ഏറ്റവും അവസാനമായി വന്നത്.

വര്‍ഷങ്ങളായി കേസിലെ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന വാര്‍ത്തയും ഓരോ മലയാളിയേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഈ കേസിലെ പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. ഇയാളെ സി.പി.എം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും വ്യാപകമാണ്. വാളയാര്‍ കേസിലും
ഇത് തന്നെയാണ് സംഭവിച്ചത്. സി.പി.എം നേതൃത്വം കൊലയാളികളെ രക്ഷിച്ചപ്പോള്‍ കോടതിയാണ് അവസാനം കുട്ടികളുടെ കുടുംബത്തിന് രക്ഷയായത്.

കോവിഡ് കാലത്ത് എല്ലാവരും വീടുകള്‍ക്കുളളില്‍ സുരക്ഷിതരായിരിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് നമ്മള്‍ ജീവിക്കുന്നത്. നമ്മുടെ കുട്ടികള്‍ തീരെ സുരക്ഷിതരല്ലെന്നും കോവിഡിനേക്കാള്‍ വലിയ ദുരന്തത്തെയാണ് അവര്‍ നേരിടുന്നതെന്നും നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona


Related Articles

Latest Articles