Tuesday, April 30, 2024
spot_img

കൗതുകമായി ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ‘കാര്‍മന്‍ ചെറി’

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറി വിളയിച്ചെടുത്ത് ഇറ്റലിയിലെ കര്‍ഷകര്‍. ​ ഈ ചെറിയുടെ തൂക്കം 33 ഗ്രാമാണ്. ഇറ്റാലിയന്‍ കര്‍ഷകരായ ആല്‍ബര്‍ട്ടോയും ഗിയുസിപ്പി റോസോയുമാണ്​ കാര്‍മന്‍ ചെറി വിളവെടുത്തത്​.

പീഡ്​മോണ്ടിലെ പെസിറ്റോ ടോറിനീസാണ്​ ഇവരുടെ സ്​ഥലം. ഇവിടം ചെറികൃഷിക്ക്​ പേരുകേട്ട സ്ഥലമാണ്. നൂറ്റാണ്ടുകളായി ചെറി കൃഷി ചെയ്​തു ജീവിക്കുന്നവരാണ്​ റോസോ കുടുംബം.

‘കുറച്ചുവര്‍ഷങ്ങളായി ഞങ്ങളുടെ കാര്‍മന്‍ ചെടികളില്‍ വലിയ ഫലങ്ങളുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അവ ഗിന്നസ്​ റെക്കോര്‍ഡ്​ മറികടക്കുമെന്ന്​ ഞങ്ങള്‍ കരുതി. തുടര്‍ന്ന്​ ഇത്തവണ ഞങ്ങള്‍ പരിശോധനക്കായി വിദഗ്​ധരുടെ ഒരു പാനലിനെ സമീപിക്കുകയും ചെയ്​തു’ -ആല്‍ബര്‍ട്ടോ റോസോ വ്യക്തമാക്കി .

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ചെറിയുടെ തൂക്കം 33.05 ​ഗ്രാം വരും. മറ്റൊരു ഇറ്റാലിയന്‍ കര്‍ഷകന്റെ റെക്കോഡാണ്​ റോസോ കുടുംബം മറി കടന്നത്​. 26.45 ഗ്രാമായിരുന്നു ആ ചെറിയുടെ ഭാരം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles