Saturday, November 28, 2026

വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ തുറക്കും


കൊച്ചി: സെപ്തംബര്‍ ഒന്ന് മുതല്‍ വണ്ടര്‍ലയുടെ കൊച്ചി അമ്യൂസ്‌മെന്റ് പാര്‍ക്ക് തുറക്കും. സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാര്‍ക്ക് തുറക്കുക. ബുധന്‍,വ്യാഴം,വെള്ളി,ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. രാവിലെ പതിനൊന്ന് മണി മുതല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

പാര്‍ക്ക് വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ ഒന്ന് മുതല്‍ നാലുവരെ കോവിഡ് ഏഞ്ചല്‍സിനെ വണ്ടര്‍ലാ പാര്‍ക്കിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 375 കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും മൂന്ന് കുടുംബാംഗങ്ങളോ സുഹൃത്തുക്കള്‍ക്കോ ഈ നാല് പ്രവൃത്തിദിനങ്ങളില്‍ പാര്‍ക്കിലേക്ക് സൗജന്യ ടിക്കറ്റുകള്‍ നല്കുമെന്ന് അധികൃതര്‍ അറിയിച്ചു

Related Articles

Latest Articles