Thursday, May 16, 2024
spot_img

251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍; യുവ സംരംഭകന്‍ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റില്‍


ദല്‍ഹി: 251 രൂപയ്ക്ക് ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് മാധ്യമശ്രദ്ധ നേടിയ റിങിങ് ബെല്‍സ് കമ്പനി ഉടമ ഡ്രൈ ഫ്രൂട്ട്‌സ് തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഫ്രീഡം 251 എന്ന പേരില്‍ പുതിയ ഫോണ്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ച മോഹിത് ഗോയല്‍ ആണ് പുതിയൊരു തട്ടിപ്പ് കേസില്‍ കുടുങ്ങിയത്.

41 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് വികാസ് മിത്തല്‍ എന്ന വ്യാപാരി നല്‍കിയ കേസിലാണ് ഇയാള്‍ കുടുങ്ങിയത്.ഡ്രൈ ഫ്രൂട്ട് ബിസിനസിന് എന്ന പേരില്‍ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്ന് വികാസ് മിത്തല്‍ ആരോപിക്കുന്നു.പണം തിരിച്ചു ചോദിച്ചപ്പോള്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിക്കാരന്‍ പറയുന്നു.

ആഗസ്റ്റ് 19നായിരുന്നു സംഭവം. പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പോലിസ് ഗ്രേറ്റര്‍ നോയിഡയിലെ മോഹിത്തിന്റെ വീട് റെയ്ഡ് ചെയ്താണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികള്‍ക്കായി പോലിസ് അന്വേഷണം തുടരുകയാണ്. 2017ല്‍ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കുമെന്ന് അവകാശപ്പെട്ട് മുമ്പോട്ട് വന്ന സംരംഭകനാണ് മോഹിത്ത് ഗോയല്‍. 251 രൂപയ്ക്ക് ‘ഫ്രീഡം 251 ‘ എന്ന സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്നാണ് റിങിങ് ബെല്‍സ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ പണം നല്‍കിയവര്‍ക്ക് ഫോണ്‍ നല്‍കിയില്ലെന്ന പരാതിയില്‍ ഇയാളെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Related Articles

Latest Articles