Monday, December 29, 2025

റിലയന്‍സിന്റെ വിപണി മൂല്യം 15ലക്ഷം കോടി കടന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം പതിനഞ്ച് ലക്ഷം കോടികടന്നു. ഓഹരി വിപണിയില്‍ വ്യാപാരത്തിനിടെ 2,394.30 രൂപ വരെ ഓഹരി മൂല്യം ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനിയുടെ ഓഹരി 94.60 രൂപ നേട്ടത്തോടെ അതായത് 4.12% ഉയരത്തില്‍ 2,388.25 രൂപയിലെത്തി.

ജനുവരിയില്‍ വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും തമ്മിലുള്ള അന്തരം കുറവായിരുന്നു. എന്നാല്‍ ഇന്നലെ ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷംകോടി രൂപയോളം വരും.കമ്പനിയുടെ വിപണി മൂല്യം നിലവില്‍ 15.41 ലക്ഷംകോടി രൂപയാണ്.

Related Articles

Latest Articles